നാണക്കേടായി മാറി ഡൽഹി ബാറ്റിംഗ്, 75 റൺസിന് ഓള്‍ഔട്ട്

ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഡൽഹി ക്യാപിറ്റൽസ്. 30 റൺസുമായി അഭിഷേക് പോറെൽ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഡേവിഡ് മില്ലര്‍ 19 റൺസ് നേടി. 16.3 ഓവറിലാണ് ഡൽഹി ഓള്‍ഔട്ട് ആയത്.

ഭുവനേശ്വര്‍ കുമാറും ജോഷ് ഹാസൽവുഡും ആണ് ഡൽഹിയുടെ നടുവൊടിച്ചത്. ഒരു ഘട്ടത്തിൽ 8/6 എന്ന നിലയിലേക്ക് വീണ ടീമിനെ ഡേവിഡ് മില്ലറും അഭിഷേക് പോറെലും ചേര്‍ന്ന് 35 റൺസ് നേടിയാണ് വന്‍ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത്.
മത്സരത്തിൽ ജോഷ് ഹാസൽവുഡ് നാലും ഭുവനേശ്വര്‍ കുമാര്‍ 3 വിക്കറ്റും നേടി തിളങ്ങി.