6.3 ഓവറിൽ വിജയിച്ച് ആര്‍സിബി

ഐപിഎലില്‍ ഡൽഹി ക്യാപിറ്റൽസിനെതിരെ 9 വിക്കറ്റ് വിജയവുമായി ആര്‍സിബി. ഡൽഹിയെ 75 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം ആര്‍സിബി 6.3 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്.
ജേക്കബ് ബെത്തൽ 11 പന്തിൽ 20 റൺസ് നേടി പുറത്തായപ്പോള്‍ കൈൽ ജാമിസണിനായിരുന്നു വിക്കറ്റ്.
ദേവ്ദത്ത് പടിക്കൽ 34 റൺസുമായി ആര്‍സിബിയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ താരം 13 പന്തിൽ നിന്നാണ് ഈ സ്കോര്‍ നേടിയത്. വിരാട് കോഹ‍്ലി 15 പന്തിൽ 23 റൺസുമായി പുറത്താകാതെ നിന്നു. 22 പന്തിൽ നിന്ന് 51 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.