ആ ചോദ്യം ക്രിക്കറ്റ് ഓസ്ട്രേലിയയോട് ചോദിക്കുക – അജിങ്ക്യ രഹാനെ

കൊൽക്കത്ത നിരയിൽ കാമറൺ ഗ്രീന്‍ ബൗളിംഗ് ചെയ്യാത്തതെന്തേ എന്ന ചോദ്യത്തിന് അത് ക്രിക്കറ്റ് ഓസ്ട്രേലിയയോട് ചോദിക്കേണ്ട ചോദ്യമാണെന്ന് പറഞ്ഞ് കൊൽക്കത്ത നായകന്‍ അജിങ്ക്യ രഹാനെ. താരം ഉടന്‍ ബൗളിംഗ് ചെയ്യുമെന്നാണ് കരുതുന്നതെന്നും അത് ടീമിന്റെ കോമ്പിനേഷനെ സഹായിക്കുമെന്നും അജിങ്ക്യ കൂട്ടിചേര്‍ത്തു.
220 റൺസ് നേടിയെങ്കിലും 5 പന്ത് അവശേഷിക്കെ മുംബൈ കൊൽക്കത്തയ്ക്കെതിരെ വിജയം കരസ്ഥമാക്കിയിരുന്നു. ബൗളിംഗ് വിഭാഗത്തിൽ കാമറൺ ഗ്രീന്‍ ബൗളിംഗ് ദൗത്യം ഏറ്റെടുക്കുമ്പോള്‍ ടീം കോമ്പിനേഷന്‍ ചെറിയ തരത്തിൽ വ്യത്യാസമായിരിക്കുമെന്നും രഹാനെ പറഞ്ഞു.