കോഹ്‍ലിയ്ക്കും പടിക്കലിനും ഫിഫ്റ്റി, 7 പന്ത് അവശേഷിക്കെ 5 വിക്കറ്റ് വിജയവുമായി ആര്‍സിബി

വിരാട് കോഹ്‍ലിയും ദേവ്ദത്ത് പടിക്കലും ക്രീസിൽ കസറിയപ്പോള്‍ അനായാസ വിജയത്തിലേക്ക് ആര്‍സിബി കുതിയ്ക്കുമെന്ന് കരുതപ്പെട്ടെങ്കിലും ഇടയ്ക്ക് താളം തെറ്റിയ ടീമിനെ വിജയത്തിലേക്ക് നയിച്ച് ക്രുണാൽ പാണ്ഡ്യ. 206 വിജയലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബി 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കുറിച്ചത്.
ജേക്കബ് ബെത്തലിനെ നഷ്ടമായി ശേഷം വിരാട് കോഹ്‍ലിയും ദേവ്ദത്ത് പടിക്കലും മികച്ച രീതിയിൽ ഗുജറാത്ത് ബൗളിംഗിനെ നേരിട്ടപ്പോള്‍ ആര്‍സിബി 141/1 എന്ന നിലയിലായിരുന്നു.
27 പന്തിൽ 55 റൺസ് നേടിയ ദേവ്ദത്ത് പടിക്കലിനെ റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ 44 പന്തിൽ 81 റൺസ് നേടിയ കോഹ്‍ലിയെ പുറത്താക്കി ജേസൺ ഹോള്‍ഡര്‍ ഗുജറാത്തിന് ബ്രേക്ക്ത്രൂ നൽകി. ഇതോടെ ആര്‍സിബി 154/3 എന്ന നിലയിലായി. 59 പന്തിൽ 115 റൺസാണ് കോഹ്‍ലിയും പടിക്കലും ചേര്‍ന്ന് നേടിയത്.
അധികം വൈകാതെ 6 പന്തിൽ 10 റൺസ് നേടിയ ജിതേഷ് ശര്‍മ്മയെ റഷീദ് ഖാന്‍ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ രജത് പടിദാറും മടങ്ങിയതോടെ ആര്‍സിബി 173/5 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് ആറാം വിക്കറ്റ് കൂട്ടുകെട്ടായ പാണ്ഡ്യ – ടിം ഡേവിഡ് സഖ്യം ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചു.
33 റൺസാണ് ടിം ഡേവിഡ് ക്രുണാൽ പാണ്ഡ്യ കൂട്ടുകെട്ട് നേടിയത്. ഇതിൽ 12 പന്തിൽ 23 റൺസും പാണ്ഡ്യയുടെ സംഭാവന ആയിരുന്നു.