Indian Premier LeagueCricketFeatured

സിക്സടിച്ച് കൂട്ടി ഫിൻ അലന്‍, കൊൽക്കത്തയെ 247 റൺസിലേക്ക് എത്തിച്ച് രഘുവന്‍ഷിയും ഗ്രീനും

Finallen

ഐപിഎലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റൺ അടിച്ച് കൂട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഫിന്‍ അലനൊപ്പം അംഗ്കൃഷ് രഘുവൻഷിയും കാമറൺ ഗ്രീനും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് കൊൽക്കത്തയെ 247/2 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്.

Angkrishraghuvanshi

അജിങ്ക്യ രഹാനെ – ഫിന്‍ അലന്‍ കൂട്ടുകെട്ട് 44 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 14 റൺസ് നേടിയ രഹാനെ പുറത്തായ ശേഷം പിന്നീട് കൊൽക്കത്തയെ ഫിന്‍ അലന്‍ സിക്സടിയുമായി മുന്നോട്ട് നയിച്ചു.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 56 റൺസായിരുന്ന കൊൽക്കത്ത 9ാം ഓവറിൽ കൊൽക്കത്ത നൂറ് റൺസ് തികയ്ക്കുകയായിരുന്നു.

രണ്ടാം വിക്കറ്റിൽ ഫിന്‍ അലനും അംഗ്കൃഷ് രഘുവംശിയും 41 പന്തിൽ 95 റൺസ് നേടിയപ്പോള്‍ ഫിന്‍ അലന്‍ 35 പന്തിൽ 93 റൺസ് നേടി പുറത്തായി. 4 ഫോറും 10 സിക്സുമാണ് അലന്‍ തന്റെ ഇന്നിംഗ്സിൽ നേടിയത്. സായി കിഷോര്‍ ആണ് താരത്തെ പുറത്താക്കിയത്.

അലന്‍ പുറത്തായ ശേഷം അംഗ്കൃഷ് രഘുവംശിയും കാമറൺ ഗ്രീനും ചേര്‍ന്ന് കൊൽക്കത്തയെ ഇരുനൂറ് കടത്തി. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 247 റൺസാണ് കൊൽക്കത്ത നേടിയത്. മൂന്നാം വിക്കറ്റിൽ 52 പന്തിൽ 108 റൺസാണ് അംഗ്കൃഷ് രഘുവന്‍ഷി – കാമറൺ ഗ്രീന്‍ കൂട്ടുകെട്ട് നേടിയത്. രഘുവന്‍ഷി 44 പന്തിൽ 82 റൺസും കാമറൺ ഗ്രീന്‍ 28 പന്തിൽ 52 റൺസും നേടി.