Indian Premier LeagueCricketFeatured

ബട്‍ലറുടെയും ഗില്ലിന്റെയും അര്‍ദ്ധ ശതകങ്ങള്‍, ഗുജറാത്തിന് 7 വിക്കറ്റ് വിജയം

Josbuttler

ഐപിഎലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മികച്ച വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെ്യത ലക്നൗവിനെ 164/8 എന്ന സ്കോറിലൊതുക്കിയ ശേഷം ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 3 വിക്കറ്റ് നഷ്ടത്തിൽ 18.4 ഓവറിലാണ് വിജയം കൊയ്തത്. ശുഭ്മന്‍ ഗില്ലും ജോസ് ബട്ലറും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ടീമിന് തുണയായത്.

Shubmangill

18 റൺസ് നേടിയ സായി സുദര്‍ശനെ ആദ്യം നഷ്ടമാകുമ്പോള്‍ ഗുജറാത്തിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് 45 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. ജോസ് ബട്‍ലറും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 58 പന്തിൽ നിന്ന് 84 റൺസ് നേടി ടീമിനെ വിജയത്തിനടുത്തേക്കെത്തിച്ചുവെങ്കിലും 56 റൺസ് നേടിയ ഗില്ലിനെ പ്രിന്‍സ് യാദവ് പുറത്താക്കി. അധികം വൈകാതെ 37 പന്തിൽ നിന്ന് 60 റൺസ് നേടിയ ജോസ് ബട്ലറെ മൊഹമ്മദ് ഷമി പുറത്താക്കി.

Princeyadavlsg

എന്നാൽ വാഷിംഗ്ടൺ സുന്ദര്‍ 13 പന്തിൽ നിന്ന് 21 റൺസ് നേടി 8 പന്ത് ബാക്കി നിൽക്കവേ ഗുജറാത്തിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. രാഹുല്‍ തെവാത്തിയ 10 റൺസുമായി സുന്ദറിന് മികച്ച പിന്തുണ നൽകി.