Indian Premier LeagueCricketFeatured

കൊൽക്കത്തയെ വിജയത്തിലേക്ക് നയിച്ച് ഫിന്‍ അലന്റെ വെടിക്കെട്ട് ശതകം

finnallenkkr

ഐപിഎലില്‍ കൊൽക്കത്തയ്ക്ക് മികച്ച വിജയം. ഡൽഹിയെ 142/8 എന്ന സ്കോറിലൊതുക്കിയ ശേഷം 147 റൺസ് 2 വിക്കറ്റ് നഷ്ടത്തിൽ 14.2 ഓവറിലാണ് കൊൽക്കത്ത വിജയം കൈവരിച്ചത്. കൊൽക്കത്തയ്ക്കായി ഫിന്‍ അലന്‍ 47പന്തിൽ 100 റൺസ് നേടി വിജയ ശില്പിയായി. കാമറൺ ഗ്രീന്‍ 27 പന്തിൽ 33 റൺസും നേടി ടീമിന്റെ വിജയത്തിലേക്കുള്ള യാത്രയിൽ ഫിന്‍ അലന് കൂട്ടായി.

9 പന്തിൽ 13 റൺസ് നേടിയ അജിങ്ക്യ രഹാനെ റണ്ണൗട്ടാകുകയും അംഗ്കൃഷ് രഘുവംശി വേഗത്തിൽ പുറത്താകുകയും ചെയ്തപ്പോള്‍ കൊൽക്കത്ത 31/2 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് 64 പന്തിൽ 116 റൺസ് നേടി ഫിന്‍ അലന്‍ – കാമറൺ ഗ്രീന്‍ കൂട്ടുകെട്ട് കൊൽക്കത്തയ്ക്ക് ആധികാരിക വിജയം സമ്മാനിയ്ക്കുകയായിരുന്നു.