പഞ്ചാബിന്റെ തേരോട്ടം അവസാനിപ്പിച്ച് രാജസ്ഥാന്‍

ഒടുവിൽ പഞ്ചാബ് കിംഗ്സിനും തോൽവി. ടൂര്‍ണ്ണമെന്റിൽ തോൽവിയറിയാതെയുള്ള ശ്രേയസ്സ് അയ്യരുടെയും സംഘത്തിന്റെയും കുതിപ്പിന് അവസാനം കുറിച്ച് രാജസ്ഥാന്‍ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് 222 റൺസ് നേടിയപ്പോള്‍ 19.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ വിജയം കുറിച്ചത്.

പതിവ് ശൈലിയിൽ വൈഭവ് സൂര്യവന്‍ഷി തുടങ്ങിയപ്പോള്‍ കൂറ്റന്‍ ലക്ഷ്യം നേടുവാന്‍ അനുയോജ്യമായ തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. 16 പന്തിൽ 43 റൺസ് നേടിയ വൈഭവ് പുറത്താകുമ്പോള്‍ 51 റൺസാണ് രാജസ്ഥാന്‍ 3.2 ഓവറിൽ നേടിയത്. വൈഭവിന്റെ വിക്കറ്റ് അര്‍ഷ്ദീപ് ആണ് നേടിയത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 84 റൺസ് നേടിയ രാജസ്ഥാന് വേണ്ടി രണ്ടാം വിക്കറ്റിൽ യശസ്വി ജൈസ്വാളും ധ്രുവ് ജുറേലും 54 റൺസ് നേടിയെങ്കിലും തന്റെ 16 റൺസ് പൂര്‍ത്തിയാക്കുവാന്‍ ജുറേൽ 20 പന്താണ് നേരിട്ടത്. അധികം വൈകാതെ യശസ്വി ജൈസ്വാളിനെ രാജസ്ഥാന് നഷ്ടമായി. ജുറേലിനെയും 27 പന്തിൽ 51 റൺസ് നേടിയ ജൈസ്വാളിനെയും പുറത്താക്കിയത് യൂസുവേന്ദ്ര ചഹാല്‍ ആയിരുന്നു.

ഡൊണോവന്‍ ഫെരേരയ്ക്കൊപ്പം 28 റൺസ് കൂട്ടുകെട്ടിന് ശേഷം റിയാന്‍ പരാഗ് പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി. 16 പന്തിൽ 29 റൺസായിരുന്നു റിയാന്‍ പരാഗ് നേടിയത്. യൂസുവേന്ദ്ര ചഹാൽ മത്സരത്തിൽ നേടുന്ന മൂന്നാമത്തെ വിക്കറ്റായിരുന്നു ഇത്.
151/4 എന്ന നിലയിൽ ഒത്തുകൂടിയ ഡൊണോവന്‍ ഫെരൈരയും ശുഭം ദുബേയും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ രാജസ്ഥാന്റെ ലക്ഷ്യം അവസാന 4 ഓവറിൽ 43 റൺസായി മാറി. ലോക്കി ഫെര്‍ഗൂസൺ എറിഞ്ഞ 17ാം ഓവറിൽ വെറും 8 റൺസ് മാത്രം വന്നപ്പോള്‍ 35 റൺസായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്.
18ാം ഓവര്‍ എറിയാന്‍ എത്തിയ അര്‍ഷ്ദീപിനെ ആദ്യ രണ്ട് പന്തുകളിൽ ഒരു സിക്സും ഫോറും പായിച്ച് ഡൊണോവന്‍ ഫെരൈര റൺറേറ്റ് ഉയര്‍ത്തി. ഓവര്‍ അവസാനിക്കുമ്പോള്‍ അടുത്ത മൂന്ന് പന്തിൽ 1 റൺസ് മാത്രമേ വന്നുള്ളുവെങ്കിലും അവസാന പന്തിൽ സിക്സര്‍ നേടി ശുഭം ദുബേ ലക്ഷ്യം 12 പന്തിൽ 18 ആക്കി മാറ്റി.
ലോക്കി ഫെര്‍ഗൂസൺ എറിഞ്ഞ 19ാം ഓവറിൽ രണ്ട് ബൗണ്ടറിയും ഒരു സിക്സും ഫെരൈര നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്ന 16 റൺസ് രാജസ്ഥാന്റെ ലക്ഷ്യം 2 റൺസാക്കി മാറ്റി. ** പന്തിൽ നിന്ന് // റൺസ് നേടിയ ഈ കൂട്ടുകെട്ട് അവസാന ഓവറിലെ ആദ്യ പന്തിൽ സിംഗിള്‍ നേടി ശുഭം ദുബേ സ്കോറുകള്‍ ഒപ്പമെത്തിച്ചപ്പോള്‍ ഡൊണോവന്‍ ഫെരേര സിക്സര്‍ പറത്തി രാജസ്ഥാന്റെ വിജയവും തന്റെ അര്‍ദ്ധ ശതകവും പൂര്‍ത്തിയാക്കി.