പൊരുതിയത് രഹാനെ മാത്രം, കൊൽക്കത്തയ്ക്കെതിരെ 40 റൺസ് വിജയം നേടി ഡൽഹി ക്യാപിറ്റൽസ്

ഐപിഎല്‍ പ്ലേ ഓഫിന് മുമ്പുള്ള അവസാന മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് വിജയം. ഡൽഹിയ്ക്കെതിരെ 204 റൺസ് ചേസ് ചെയ്തിറങ്ങിയ കൊൽക്കത്തയ്ക്ക് നേടാനായത്63 റൺസ്. 39 പന്തിൽ 63 റൺസാണ് അജിങ്ക്യ രഹാനെ ആണ് കൊൽക്കത്തയുടെ ടോപ് സ്കോറര്‍.
ആദ്യ വിക്കറ്റിൽ ഫിൻ അല്ലനും അജിങ്ക്യ രഹാനെയും 43 റൺസ് നേടിയപ്പോള്‍ 20 റൺസ് നേടിയ ഫിന്‍ അലനെ കൊൽക്കത്തയ്ക്ക് നഷ്ടമായി. രണ്ടാം വിക്കറ്റിൽ മനീഷ് പാണ്ടേയും അജിങ്ക്യ രഹാനെയും 44 റൺസ് നേടിയപ്പോള്‍ 25 റൺസ് നേടിയ മനീഷ് പാണ്ടേയെ ലുംഗി എന്‍ഗിഡി പുറത്താക്കി. നേരത്തെ ഫിന്‍ അല്ലനെയും എന്‍ഗിഡി ആണ് പുറത്താക്കിയത്.

കാമറൺ ഗ്രീനിനെ കുൽദീപ് പുറത്താക്കിയപ്പോള്‍ രഹാനെ – റോവ്മന്‍ പവൽ കൂട്ടുകെട്ട് 32 റൺസ് നേടി. 63 റൺസ് നേടിയ രഹാനെയെയും കുൽദീപ് ആണ് പുറത്താക്കിയത്. പവൽ 29 റൺസ് നേടി റൺഔട്ടാകുകയായിരുന്നു. റിങ്കു സിംഗിന്റെ വിക്കറ്റും കുൽദീപ് നേടിയപ്പോള്‍ മിച്ചൽ സ്റ്റാര്‍ക്ക് അനുകുൽ റോയിയെയും കാര്‍ത്തിക് ത്യാഗിയെയും പുറത്താക്കി.
18.4 ഓവറിൽ കൊൽക്കത്ത 163 റൺസിന് ഓള്‍ഔട്ട് ആകുമ്പോള്‍ ഡൽഹിയ്ക്കായി ലുംഗി എന്‍ഗിഡിയും കുൽദീപ് യാദവും മൂന്ന് വീതം വിക്കറ്റ് നേടി. മിച്ചൽ സ്റ്റാര്‍ക്കിന് 2 വിക്കറ്റ് ലഭിച്ചു.