കൊറിയയെയും തോൽപ്പിച്ച് ഇന്ത്യൻ ഹോക്കി ടീം സെമി ഫൈനലിൽ

Newsroom

Picsart 23 11 03 10 29 26 241
Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ സെമി ഫൈനലിൽ. ഇന്നലെ നടന്ന മത്സരത്തിൽ കൊറിയയെ കൂടെ തോൽപ്പിച്ചതോടെയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. കൊറിയയെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് ആണ് ഇന്ത്യ തോൽപ്പിച്ചത്. ഇരട്ട ഗോളുമായി സലിമ ടെറ്റെ കളിയിലെ താരമായി. 6,36 മിനുട്ടുകളിൽ ആയിരുന്നു സലിമയുടെ ഗോളുകൾ.

ഇന്ത്യ 23 11 03 10 29 45 184

36ആം മിനുട്ടിൽ നവ്നീത് കുമാർ കൂടെ ഗോൾ നേടിയതോടെ ഇന്ത്യ 3-0ന് മുന്നിൽ എത്തി. 49ആം മിനുട്ടിൽ വന്ദന കതാരിയ 60ആം മിനുട്ടിൽ നേഹ എന്നിവർ കൂടെ ഗോൾ നേടിയതോടെ ഇന്ത്യയുടെ വിജയം പൂർത്തിയായി. ഇന്ത്യ കളിച്ച അഞ്ചു മത്സരങ്ങളിൽ അഞ്ചും വിജയിച്ചു.