ജൂനിയര്‍ ഹോക്കി പുരുഷ ലോകകപ്പ്, കൊറിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും കൂറ്റന്‍ ജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഹോക്കി ജൂനിയര്‍ പുരുഷ ലോകകപ്പിന്റെ മൂന്നാം ദിവസവും ഗോളുകള്‍ യഥേഷ്ടം പിറന്നു. ഇന്നലെ അഞ്ച് മത്സരങ്ങളാണ് നടന്നത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ചിലിയെ 5-1ന് പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തിൽ 5-1ന് കൊറിയ യുഎസ്എയെ പരാജയപ്പെടുത്തി.

ഏകപക്ഷീയമായ പോരാട്ടങ്ങള്‍ക്ക് ശേഷം ഒപ്പത്തിനൊപ്പമുള്ള മത്സരങ്ങളാണ് പിന്നീട് കണ്ടത്. സ്പെയിനിനെതിരെ 3-2ന്റെ വിജയം നെതര്‍ലാണ്ട്സ് നേടിയപ്പോള്‍ ജര്‍മ്മനി അര്‍ജന്റീനയെ 3-2ന് പരാജയപ്പെടുത്തി.

ദിവസത്തെ അവസാന മത്സരത്തിൽ മലേഷ്യയും ബെല്‍ജിയവും ഏറ്റുമുട്ടിയപ്പോള്‍ മത്സരം 1-1ന് സമനിലയില്‍ ആവുകയായിരുന്നു.