പകരം വീട്ടി ഇന്ത്യ, ന്യൂസിലാണ്ടിനെ ഫൈനലില്‍ അഞ്ച് ഗോളിന് തകര്‍ത്തു

പ്രാഥമിക റൗണ്ടില്‍ ന്യൂസിലാണ്ടിനോട് 1-2 എന്ന സ്കോറിന് അപ്രതീക്ഷിത തോല്‍വിയേറ്റ് വാങ്ങിയ ഇന്ത്യ ഫൈനലില്‍ അതിന് പകരം വീട്ടി. 5-0 എന്ന ആധികാരിക ജയമാണ് ഇന്ന് ഒളിമ്പിക്സ് ടെസ്റ്റ് മത്സരയിനത്തില്‍ ഇന്ത്യ കൈവരിച്ചത്. ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ഏകപക്ഷീയമായ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ആദ്യ പകുതിയില്‍ തന്നെയാണ് ഇന്ത്യ അഞ്ച് ഗോളുകളും നേടിയത്. രണ്ടാം പകുതിയില്‍ ഗോളൊന്നും പിറക്കാതിരുന്നപ്പോള്‍ ന്യൂസിലാണ്ടിന്റെ തോല്‍വിയുടെ ഭാരം കുറഞ്ഞു.

7ാം മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ആണ് ഇന്ത്യയുടെ ഗോള്‍ സ്കോറിംഗ് ആരംഭിച്ചത്. രണ്ടാം ക്വാര്‍ട്ടറില്‍ ഗോള്‍ മഴയാണ് ഇന്ത്യ തീര്‍ത്തത്. ഷംസീര്‍ സിംഗ്, നീലകണ്ഠ ഷര്‍മ്മ, ഗുര്‍സാഹിബ്ജിത്ത് സിംഗ്, മന്‍ദീപ് സിംഗ് എന്നിവരായിരുന്നു മറ്റു ഗോള്‍ സ്കോറര്‍മാര്‍.