കൊറിയയോട് സമനില, ഗോള്‍ വ്യത്യാസത്തിൽ ഫൈനൽ കാണാതെ ഇന്ത്യ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ന് സൂപ്പര്‍ 4ലെ അവസാന മത്സരത്തിൽ കൊറിയയോട് സമനില വഴങ്ങി ഇന്ത്യ. ഇതോടെ ഏഷ്യ കപ്പിന്റെ ഫൈനലില്‍ ഇന്ത്യയ്ക്ക് ഇടം ലഭിച്ചില്ല. മലേഷ്യ, കൊറിയ, ഇന്ത്യ എന്നീ ടീമുകള്‍ക്ക് 5 പോയിന്റ് വീതം ആയിരുന്നുവെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ മികവിൽ മലേഷ്യയും കൊറിയയും ഫൈനലിലേക്ക് യോഗ്യത നേടി.

മലേഷ്യയ്ക്ക് 5 ഗോള്‍ വ്യത്യാസവും കൊറിയയ്ക്ക് 2 ഗോള്‍ വ്യത്യാസവും ആയിരുന്നു കൈവശമുണ്ടായിരുന്നത്. ഇന്ത്യയ്ക്കാകട്ടേ ഒരു ഗോള്‍ വ്യത്യാസവും. ഇന്നത്തെ മത്സരത്തിൽ നാല് വീതം ഗോളാണ് ഇന്ത്യയും കൊറിയയും നേടിയത്. ആദ്യ പകുതിയിൽ തുടരെ ഇരു ടീമുകളും ഗോള്‍ നേടിയപ്പോള്‍ ലീഡ് മാറി മറിയുന്നതാണ് കണ്ടത്.

ആദ്യ പകുതി അവസാനിക്കുമ്പോള്‍ 3-3ന് ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. മൂന്നാം ക്വാര്‍ട്ടറിൽ ഇരു ടീമുകളും ഓരോ ഗോള്‍ നേടിയപ്പോള്‍ അവസാന ക്വാര്‍ട്ടറിൽ ഗോളുകളൊന്നും വന്നില്ല.

അതേ സമയം മലേഷ്യ ജപ്പാനെ 5-0 എന്ന സ്കോറിന് വീഴ്ത്തി.