വെസ്റ്റിന്‍ഡീസിനെതിരെ 240 റൺസ് നേടി നെതര്‍ലാണ്ട്സ്

Netherlandswestindies

നെതര്‍ലാണ്ട്സും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആദ്യ ഏകദിന മത്സരത്തിൽ 240 റൺസ് നേടി നെതര്‍ലാണ്ട്സ്. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴ കാരണം 45 ഓവറായി മത്സരം ചുരുക്കിയപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയര്‍ ഈ സ്കോര്‍ നേടിയത്.

58 റൺസുമായി പുറത്താകാതെ നിന്ന തേജ നിദാമാനുരുവാണ് ടീമിന്റെ ടോപ് സ്കോറര്‍. വിക്രംജിത്ത് സിംഗ് 45 പന്തിൽ 47 റൺസ് നേടിയപ്പോള്‍ മാക്സ് ഒദൗദ് 39 റൺസ് നേടി.

വെസ്റ്റിന്‍ഡീസിനായി കൈൽ മയേഴ്സ്, അകീൽ ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.