വിജയ കുതിപ്പ്!! ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

Newsroom

Picsart 23 11 04 23 00 23 113
Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിൽ. ഇന്ന് നടന്ന സെമി ഗൈനൽ മത്സരത്തിൽ കൊറിയയെ തോൽപ്പിച്ചതോടെയാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. കൊറിയയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ആണ് ഇന്ത്യ തോൽപ്പിച്ചത്. 11ആം മിനുട്ടിൽ സലിമ ടെറ്റെയും 19ആം മിനുട്ടിൽ വൈഷ്ണവിയും ആണ് ഇന്ത്യക്ക് ആയി ഇന്ന് ഗോൾ നേടിയത്.

ഇന്ത്യ 23 11 03 10 29 26 241

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ കൊറിയയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും തോൽപ്പിച്ചിരുന്നു‌. ഇനി ഫൈനലിൽ ജപ്പാൻ ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ. ഇന്ന് നടന്ന ആദ്യ സെമിയിൽ ജപ്പാൻ ചൈനയെ 2-1 എന്ന സ്കോറിന് തോൽപ്പിച്ചിരുന്നു.

36ആം മിനുട്ടിൽ നവ്നീത് കുമാർ കൂടെ ഗോൾ നേടിയതോടെ ഇന്ത്യ 3-0ന് മുന്നിൽ എത്തി. 49ആം മിനുട്ടിൽ വന്ദന കതാരിയ 60ആം മിനുട്ടിൽ നേഹ എന്നിവർ കൂടെ ഗോൾ നേടിയതോടെ ഇന്ത്യയുടെ വിജയം പൂർത്തിയായി. ഇന്ത്യ കളിച്ച അഞ്ചു മത്സരങ്ങളിൽ അഞ്ചും വിജയിച്ചു.