ചിലിയെ തകര്‍ത്ത് ഇന്ത്യ, ഇന്ന് ജപ്പാനുമായി ഫൈനല്‍

FIH സീരീസ് ഫൈനല്‍സിന്റെ ഹിരോഷിമ പതിപ്പിന്റെ ഫൈനലില്‍ ഇന്ന് ഇന്ത്യ ജപ്പാനെ നേരിടും. ഇന്നലെ ചിലിയ്ക്കെതിരെ നേടിയ 4-2 എന്ന സ്കോറിന്റെ വിജയമാണ് ഇന്ത്യയെ ഫൈനലിനു യോഗ്യത നല്‍കിയത്. 22, 37 മിനുട്ടുകളില്‍ ഗുര്‍ജിത് കൗറും 31ാം മിനുട്ടില്‍ നവനീത് കൗമര്‍, 57ാം മിനുട്ടില്‍ റാണി എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ സ്കോറര്‍മാര്‍. ചിലിയ്ക്ക് വേണ്ടി കരോളീന ഗാര്‍സിയ, മാനുവേല ഉറോസ് എന്നിവര്‍ ഗോളുകള്‍ നേടി.

മൂന്നാം സ്ഥാനത്തിനായി ചിലി റഷ്യയെ നേരിടും. ഇന്നലെ നടന്ന ജപ്പാന്‍-റഷ്യ മത്സരത്തില്‍ നിശ്ചിത സമയത്ത് 1-1ന് തുല്യത പാലിച്ച ശേഷം 3-1ന് ഷൂട്ടൗട്ടില്‍ വിജയം നേടിയാണ് ജപ്പാന്‍ ഫൈനലിലേക്ക് കടന്നത്.