മാഞ്ചസ്റ്റർ മോഹവുമായി പോചടീനോ, സിദാനെ നോക്കി പി എസ് ജി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്യൻ ഫുട്ബോളിൽ വലിയ മാറ്റങ്ങൾ നടന്നേക്കും എന്ന് റിപ്പോർട്ടുകൾ വരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പരിശീലകനായിരുന്ന ഒലെയെ പുറത്താക്കിയതിനു പിന്നാലെ പുതിയ പരിശീലകനായി അന്വേഷണം തുടങ്ങിയിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴത്തെ പി എസ് ജി പരിശീലകനായ പോചടീനോയെ പരിശീലകനായി എത്തിക്കാൻ ആണ് ആഗ്രഹിക്കുന്നത്. പോചടീനോയും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ ആഗ്രഹിക്കുന്നിണ്ട്. പി എസ് ജിയിൽ വലിയ സ്ക്വാഡ് ഒക്കെ സ്വന്തമായി ഉണ്ട് എങ്കിലും പോചടീനോ ആ ക്ലബിൽ സന്തോഷവാനല്ല എന്നാണ് റിപ്പോർട്ടുകൾ.

മാഞ്ചസ്റ്റർ യുണൈറ്റഡ് പോചടീനോയുമായി ചർച്ചകളും ആരംഭിച്ചു. ഈ സീസണിൽ അല്ലായെങ്കിൽ അടുത്ത സീസൺ തുടക്കത്തിൽ എങ്കിലും ഈ പോചടീനോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയേക്കും. പോചടീനോ ക്ലബ് വിടാൻ താല്പര്യപ്പെടുക ആണെങ്കിൽ അതിന് അനുവദിക്കാൻ ആണ് പി എസ് ജിയും ആലോചിക്കുന്നത്. പോചിനു പകരമായി സിദാനെ പരിശീലകനായി എത്തിക്കാം എന്നാണ് പി എസ് ജി ചിന്തിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകില്ല എന്ന് തീരുമാനിച്ച സിദാൻ പി എസ് ജിയുടെ പരിശീലകനാവാൻ തയ്യാറാണ്. മെസ്സിയെ സിദാൻ പരിശീലിപ്പിക്കുന്നത് കാണാൻ ആകുമോ എന്നത് ഇനി കണ്ടറിയണം.