പരിശീലകനായാൽ മൗറീനോയെ പോലെ തന്റെ ടീം ഒരിക്കലും കളിക്കില്ല എന്ന് ഉറപ്പിക്കും – സാവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

താൻ പരിശീലകനായാൽ ഒരിക്കലും മൗറീനോയുടെ ടീമുകൾ കളിക്കുന്ന ഫുട്ബോൾ കളിക്കില്ല എന്ന സാവി. ഈ സീസണോടെ ഫുട്ബോളിൽ നിന്ന് വിരമിക്കും എന്ന് പറഞ്ഞ സാവി ഇനി പരിശീലകനായാകും ഫുട്ബോളിൽ ഉണ്ടാവുക എന്ന് പറഞ്ഞിരുന്നു. പരിശീലകനായ തന്റെ ടീം കളിക്കുന്ന ഫുട്ബോൾ ജോസെ മൗറീനോയുടെ പോലുള്ള ഫുട്ബോൾ ആകില്ല എന്ന് സാവി പറഞ്ഞു.

അദ്ദേഹത്തോട് ബഹുമാനമാണ്. പക്ഷെ ജോസെയുടെ ഫുട്ബോൾ പ്രതിരോധത്തിൽ ഊന്നിയതാണ്. എന്റെ ടീം അങ്ങനെയൊരു ഫുട്ബോൾ കളിക്കുന്നത് അംഗീകരിക്കാനാവില്ല എന്നും സാവി പറഞ്ഞു. എന്റെ ടീമിന് അങ്ങനെ ഒരു ഡിഫൻസീവ് മനോഭാവം ഉണ്ടാകില്ല എന്നും സാവി പറഞ്ഞു.

ഇപ്പോൾ ഖത്തറിലെ അൽ സാദ് ക്ലബിൽ കളിക്കുന്ന സാവി യുവേഫ പ്രൊ ലൈസൻ എടുക്കാനുള്ള കാത്തിരിപ്പിലാണ്.