ലോകകപ്പ് യോഗ്യത റൗണ്ട്, ആദ്യ മത്സരത്തിൽ ഹോളണ്ടിനെ ഞെട്ടിച്ച് തുർക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഹോളണ്ടിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ദയനീയ തുടക്കം. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ തുർക്കിയോട് വലിയ പരാജയം തന്നെ നെതർലന്റ്സ് ഏറ്റുവാങ്ങി. ഇസ്താംബുളിൽ നടന്ന മത്സരം രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് തുർക്കി വിജയിച്ചത്. ശക്തമായ നിരയുമായി ഹോളണ്ട് ഇറങ്ങിയിട്ടും തുർക്കിയുടെ കൗണ്ടർ അറ്റാക്കുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ഹോളണ്ടിനായില്ല. ബുറാഖ് യിൽമാസിന്റെ ഹാട്രിക്കാണ് തുർക്കിക്ക് വലിയ വിജയം നൽകിയത്.

15, 34, 81 മിനുട്ടുകളിൽ ആയിരുന്നു ബുറാഖിന്റെ ഗോളുകൾ. ഇതിൽ ഒന്ന് പെനാൾട്ടി ആയിരുന്നു. 2013ന് ശേഷം ആദ്യമായാണ് ഒരു തുർക്കി താരം ദേശീയ ടീമിനായി ഹാട്രിക് നേടുന്നത്‌. എ സി മിലാൻ താരം. ചാഹനൊഗ്ലു ആണ് തുർക്കിയുടെ മറ്റൊരു സ്കോറർ. ക്ലാസനും ഡിയോങും ആണ് നെതർലന്റ്സിനായി ഗോൾ നേടിയത്‌. ഇനി ലാത്വിയക്കും ജിബ്രാൾട്ടറിനും എതിരെയാണ് നെതർലന്റ്സ് മത്സരങ്ങൾ/