ഇന്ന് ഇന്ത്യ ഒമാനെതിരെ, മഷൂറിന്റെ അരങ്ങേറ്റം ഉണ്ടാകും എന്ന് പ്രതീക്ഷ

Img 20210324 225626
- Advertisement -

നീണ്ട കാലത്തിനു ശേഷം ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് കളത്തിൽ ഇറങ്ങും. ദുബൈയിൽ വെച്ച് നടക്കുന്ന സൗഹൃദ മത്സരത്തിൽ ഒമാനെ ആണ് ഇന്ത്യ ഇന്ന് നേരിടുക. ഒരുപാട് യുവതാരങ്ങളുടെ അരങ്ങേറ്റം കാണാൻ ഇന്ന് സാധിക്കും. സുനിൽ ഛേത്രിയുടെ അഭാവത്തിൽ ഇഷാൻ പണ്ടിത ഇന്ന് ഇന്ത്യയുടെ അറ്റാക്കിൽ അരങ്ങേറിയേക്കും. ലിസ്റ്റൺ കൊളാസോയും ഇന്ന് ആദ്യ ഇലവനിൽ എത്താൻ സാധ്യതയുള്ള താരമാണ്.

മലയാളി താരം മഷൂർ ഇന്ന് അരങ്ങേറ്റം നടത്തുമോ എന്നതാണ് മലയാളികളായ ഫുട്ബോൾ പ്രേമികൾ ഉറ്റു നോക്കുന്നത്. നോർത്ത് ഈസ്റ്റിനായി ഐ എസ് എല്ലിൽ നടത്തിയ പ്രകടനങ്ങൾ ആണ് മഷൂറിനെ ഇന്ത്യൻ ടീമിൽ എത്തിച്ചത്. മലയാളി സാന്നിദ്ധ്യമായി ആശിഖ് കുരുണിയനും ടീമിൽ ഉണ്ട്. ഒമാനെ അവസാന രണ്ടു തവണ നേരിട്ടപ്പോഴും പൊരുതി നിക്കാൻ ഇന്ത്യൻ ടീമിനായിരുന്നു. ഇത്തവണ വിജയം നേടാൻ ആകും എന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകിട്ട് 7.30 മണിക്കാണ് മത്സരം. കളി തത്സമയം യൂറോസ്പോർടിൽ കാണാം.

Advertisement