ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് മുമ്പ് ഇന്ത്യ സൗഹൃദ മത്സരം കളിക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് യോഗ്യത റൗണ്ടിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുമ്പ് സൗഹൃദ മത്സരങ്ങൾ ഇന്ത്യ കളിക്കില്ല. സെപ്റ്റംബർ അഞ്ചിന് ഒമാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിനു മുമ്പ് സൗഹൃദ മത്സരം കളിക്കേണ്ടതില്ല എന്നാണ് ഇന്ത്യയുടെ തീരുമാനം. ഗുവാഹത്തിയിൽ വെച്ച് ആണ് ഇന്ത്യ ഒമാൻ മത്സരം നടക്കുക. ഒമാനുമായുള്ള മത്സരം കഴിഞ്ഞ് ഒക്ടോബർ 15നാണ് ഇന്ത്യയുടെ അടുത്ത ഹോം മത്സരം. ബംഗ്ലാദേശിനെതിരായ ആ യോഗ്യതാ മത്സരത്തിന് മുമ്പ് ഇന്ത്യ ഒരു സൗഹൃദ മത്സരം കളിച്ചേക്കും.

എന്നാൽ ഏതു ടീമുമായാണ് സൗഹൃദ മത്സരം ഉണ്ടാവുക എന്നത് തീരുമാനമായിട്ടില്ല. ഒമാൻ, ബംഗ്ലാദേശ് എന്നിവർക്ക് ഒപ്പം അഫ്ഗാനിസ്താൻ, ഖത്തർ എന്നിവരും ഇന്ത്യക്ക് ഒപ്പം ഗ്രൂപ്പിൽ ഉണ്ട്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമേ ഇന്ത്യക്ക് മൂന്നാം റൗണ്ടിലേക്ക് കടക്കാൻ പറ്റുകയുള്ളൂ.