വാൻ ബിസാകയ്ക്ക് പരിക്ക്, ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വാൻ ബിസാകയ്ക്ക് പരിക്ക്. ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം പരിശീലനത്തിൽ ആയിരുന്ന താരം പുറം വേദന കാരണം ക്യാമ്പ് വിട്ടു. താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാമ്പിലേക്ക് തിരിച്ചു വന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ താരത്തിന്റെ പരിക്ക് സാരമുള്ളതാണോ എന്ന് വ്യക്തമാവുകയുള്ളൂ. ബിസാക ഈ ആഴ്ച ഇംഗ്ലീഷ് സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കും എന്നായിരുന്നു കരുതിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ബിസാകയുടെ പരിക്ക് വലിയ തിരിച്ചടിയാണ്. യുണൈറ്റഡ് ഡിഫൻസിലെ പ്രധാന താരമാണ് ബിസാക. ഈ പരിക്ക് നേരിട്ടതോടെ ബിസാക മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന് സംശയമായി. പോൾ പോഗ്ബ, മാർഷ്യൽ, ലൂക് ഷോ എന്നിവരും മാഞ്ചസ്റ്ററിൽ പരിക്കിന്റെ പിടിയിലാണ്. മികച്ച ഫോമിൽ ഉള്ള ലെസ്റ്റർ സിറ്റിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത മത്സരത്തിൽ നേരിടേണ്ടത്.