ഡിഫൻഡർമാർ ബാലൻ ഡി ഓർ നേടേണ്ട സമയമായെന്ന് വാൻ ഡൈക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാലൻ ഡി ഓർ ഡിഫൻഡർമാർക്കും ലഭിക്കേണ്ട സമയമായെന്ന് ലിവർപൂൾ സെന്റർ ബാക്ക് വാൻ ഡൈക്. അവസാന പതിമൂന്ന് വർഷങ്ങളായി ഒരു ഡിഫൻഡർ വരെ ബാലൻ ഡി ഓർ നേടിയിട്ടില്ല. അവസാനമായി 2006ൽ ഇറ്റാലിയൻ താരം കന്നാവാരോ ആണ് ബാലൻ ഡി ഓർ നേടിയ ഡിഫൻഡർ. 1956ൽ ബാലൻ ഡി ഓർ ആരംഭിച്ചു എങ്കിലും ഇതുവരെ വെറും മൂന്ന് ഡിഫൻഡേഴ്സ് മാത്രമേ ബാലൻ ഡി ഓർ നേടിയിട്ടുള്ളൂ.

ബെക്കൻബോവറും സാമ്മറും ആയിരുന്നു കന്നാവാരോയ്ക്ക് മുമ്പ് ബാലൻ ഡി ഓർ നേടിയത്. ബാലൻ ഡി ഓർ ലഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് പറഞ്ഞ വാൻ ഡൈക് ഫോർവേഡ് താരങ്ങൾ മാത്രം ബാലൻ ഡി ഓർ നേടുന്നത് ശരിയല്ല എന്ന് പറഞ്ഞു. എപ്പോഴും സ്ട്രൈക്കറും നമ്പർ 10ഉം മാത്രമേ ബാലൻ ഡി ഓർ നേടുന്നുള്ളൂ എന്നും വാൻ ഡൈക് പറഞ്ഞു. കഴിഞ്ഞ സീസണിൽ തന്റെ ഏറ്റവും മികച്ചത് താൻ ഗ്രൗണ്ടിൽ നൽകിയിട്ടുണ്ട് ഈ സീസണിലും നൽകും. അത് മാത്രമേ തനിക്ക് പറയാൻ ഉള്ളൂ എന്നും വാൻഡൈക് പറഞ്ഞു.