ആസ്ട്രേലിയൻ ക്ലബ് വിട്ട് ഉസൈൻ ബോൾട്ട്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ആസ്ട്രേലിയൻ ക്ലബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സ് വിട്ട് ഉസൈൻ ബോൾട്ട്. ഒളിമ്പിക് മെഡൽ ജേതാവായ ഉസൈൻ ബോൾട്ട് ട്രാക്കിൽ നിന്നും വിരമിച്ച ശേഷം പ്രൊഫണൽ ഫുട്ബാളിലേക്ക് കടക്കുകയായിരുന്നു.

എ ലീഗ് ടീമായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനോടൊപ്പം എട്ടാഴ്ചത്തെ ട്രയലിലാണ് ഉസൈൻ ബോൾട്ട് പങ്കെടുത്തത്. രണ്ടു എക്സിബിഷൻ മത്സരങ്ങളിൽ നിന്നായി രണ്ടു ഗോളുകളും താരം നേടിയിരുന്നു. വേതനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമവായമുണ്ടാവാത്തതിനെ തുടർന്നാണ് ഉസൈൻ ബോൾട്ട് എ ലീഗ് വിട്ട് പോകുന്നത്.