സെമിയിൽ ഖത്തറിന് നിരാശ, അമേരിക്ക ഗോൾഡ് കപ്പ് ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോൾഡ് കപ്പിന്റെ സെമി ഫൈനലിൽ ഖത്തറിന് കാലിടറി. ഇന്ന് സെമിയിൽ അമേരിക്കയെ നേരിട്ട ഖത്തർ ഏക ഗോളിനാണ് പരാജയപ്പെട്ടത്. നന്നായി കളിക്കാൻ ആയെങ്കിലും കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ ആവാഞ്ഞത് ഖത്തറിന് തിരിച്ചടിയായി. ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആവാതിരുന്നത് ആണ് ഖത്തറിനെ പരാജയത്തിലേക്ക് നയിച്ചത്.

61ആം മിനുട്ടിൽ കളി 0-0 എന്ന് നിൽക്കുമ്പോൾ ആയിരുന്നു ഖത്തറിന് ഒരു പെനാൾട്ടി ലഭിക്കുന്നത്. പക്ഷെ പെനാൾട്ടി എടുത്ത അൽ ഹൈദോസിന് ലക്ഷ്യം പിഴച്ചു. ഇത് ഖത്തറിനെ ചരിത്രമായേക്കാവുന്ന ഫൈനലിൽ നിന്ന് അകറ്റി. കളി അവസാനിക്കാൻ അഞ്ചു മിനുട്ട് മാത്രം ബാക്കിയിരിക്കെ സബ്ബായി എത്തിയ ഗ്യാസി സർദസ് അമേരിക്കയ്ക്കായി വലകുലുക്കി. ഇത് അവരെ ഫൈനലിലേക്കും‌ എത്തിച്ചു. കാനഡയും മെക്സിക്കോയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും അമേരിക്ക ഫൈനലിൽ നേരിടുക.