എവേ ഗോൾ റൂൾ പുനഃപരിശോധിക്കാൻ യുവേഫ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

എവേ ഗോൾ റൂൾ പുനഃപരിശോധിക്കാൻ യൂറോപ്പ്യൻ ഫുട്ബോൾ അതോറിറ്റിയായ യുവേഫ തീരുമാനിച്ചു. യൂറോപ്പ്യൻ ഫുട്ബോളിലെ പരിശീലകരുടെ വാർഷിക യോഗത്തിലാണ് യുവേഫ ഈ തീരുമാനം അറിയിച്ചത്. മുൻ കാലങ്ങളിലെ പോലെ എവേ ഗോളുകൾ അടിക്കാൻ അത്രക്ക് പ്രയാസമല്ലാതായിരിക്കുകയാണെന്ന് സമീപകാല ഫുട്ബോൾ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും.

1965-66 ലെ കപ്പ് വിന്നേഴ്സ് കപ്പിലാണ് എവേ ഗോൾ റൂൾ ആദ്യമായി അവതരിപ്പിച്ചത്. അതിനു മുൻപ് മത്സരം സമനിലയായാൽ കോയിൻ ടോസ് ചെയ്യുകയോ ന്യൂട്രൽ ഗ്രൗണ്ടിൽ വെച്ച് മത്സരം നടത്തുകയോ ആയിരുന്നു പതിവ്.