ഏഷ്യൻ ഗെയിംസ്, ഇറാഖിന് പകരം യു എ ഇ കളിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യൻ ഗെയിംസിന്റെ ഗ്രൂപ്പുകൾ അന്തിമമായി. ഏഷ്യൻ ഗെയിംസിൽ നിന്ന് പിൻവാങ്ങിയ ഇറാഖിന് പകരം യു എ ഇ എത്തിയതോടെയാണ് ഗ്രൂപ്പുകളിൽ അവസാന തീരുമാനമായത്. 6 ഗ്രൂപ്പുകളിലായി 25 ടീമുകളാണ് ഏഷ്യൻ ഗെയിംസ് പുരുഷ ഫുട്ബോളിൽ ഇത്തവണ മത്സരിക്കുന്നത്. ഇന്ത്യ ഇത്തവണ മത്സരിക്കുന്നില്ല.

യു എ ഇ ഗ്രൂപ്പ് ഇയിൽ ചൈനക്കും സിറിയക്കും ഒപ്പമാകും കളിക്കുക. ഗ്രൂപ്പ് എ യിൽ അഞ്ച് ടീമുകളും ബാക്കി ഗ്രൂപ്പുകളിൽ നാലു ടീമുകൾ വീതവുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial