യു എ ഇക്ക് ഇനി ഡച്ച് തന്ത്രങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യു എ ഇ ദേശീയ ഫുട്ബോൾ ടീമിന് ഇനി പുതിയ പരിശീലകൻ. മുൻ ഹോളണ്ട് പരിശീലകനായിരുന്ന ബെർട് വാൻ മാർവൈക് ആണ് യു എ ഇ പരിശീലകനായി ചുമതലയേറ്റിരിക്കുന്നത്‌. 2022 ലോകകപ്പിന് യോഗ്യത നേടുക എന്ന ലക്ഷ്യം വെച്ചാണ് മാർവൈകിനെ യു എ ഇ പരിശീലകനായി എത്തിച്ചിരിക്കുന്നത്. 2023 ഏഷ്യൻ കപ്പ് കിരീടവും യു എ ഇ ലക്ഷ്യം വെക്കുന്നുണ്ട്.

66കാരനായ മാർവൈക് മുമൊ സൗദി അറേബ്യയുടെയും ദേശീയ പരിശീലകനായിട്ടുണ്ട്‌. ഇപ്പൊൾ സലീം അബ്ദു റഹ്മാൻ ആണ് യു എ ഇയുടെ താൽക്കാലിക പരിശീലകനായി പ്രവർത്തിക്കുന്നത്. യു എ ഇയുടെ അടുത്ത രണ്ട് മത്സരങ്ങളിലും സലീമിന് തന്നെ ആയിരിക്കും പരിശീലക ചുമതല. അതിനു ശേഷം മാത്രമെ മാർവൈക് ചുമതലയേൽക്കുകയുള്ളൂ. മുൻ പരിശീലകനായ സെക്കറോണിയെ ഏഷ്യൻ കപ്പിന് ശേഷം യു എ ഇ പുറത്താക്കിയിരുന്നു.