U23 ഏഷ്യൻ കപ്പ് യോഗ്യത, ഇന്ത്യൻ യുവനിര ഇന്ന് ഒമാനെതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

AFC U-23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ ഇന്ന് ആദ്യമായി ഇറങ്ങും. ഒമാൻ ആണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യക്ക് ഒപ്പം ഒമാൻ കൂടാതെ യുഎഇ, കിർഗിസ് റിപ്പബ്ലിക് എന്നിവരും ഗ്രൂപ്പ് ഇയിൽ ഉണ്ട്. ഇന്ന് രാത്രി 10 മണിക്ക് നടക്കുന്ന മത്സരം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഫേസ്ബുക്ക് പേജിൽ തത്സമയം ടെലികാസ്റ്റ് ചെയ്യും എന്ന് അധികൃതർ അറിയിച്ചു.

മലയാളി താരങ്ങളായ രാഹുൽ കെപിയും അലക സജിയും സ്ക്വാഡിൽ ഉണ്ട്. ഇരുവരും ഇന്ന് അവസരം കിട്ടും എന്ന പ്രതീക്ഷയിലാണ്. സാഫ് കപ്പിൽ ഇന്ത്യക്ക് ഒപ്പം ഉണ്ടായിരുന്ന സുരേഷ് സിംഗ്, ലാലേങ്മാവിയ റാൽറ്റെ, റഹീം അലി, ധീരജ് സിംഗ് എന്നിവരും അണ്ടർ 23 സ്ക്വാഡിനൊപ്പം ഉണ്ട്.