Football

അണ്ടർ 19 ഏഷ്യൻ കപ്പ് യോഗ്യത,സൗദി അറേബ്യക്ക് എതിരെയും ഇന്ത്യക്ക് തോൽവി

എ എഫ് സി അണ്ടർ 19 ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക് കടക്കാമെന്ന ഇന്ത്യ പ്രതീക്ഷകൾ അവസാനിച്ചു. ഇന്നലെ യോഗ്യതാ റൗണ്ട് മത്സരത്തിൽ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. കരുത്തരും ആതിഥേയരുമായ സൗദി അറേബ്യ ആയിരുന്നു ഇന്ത്യക്ക് വൻ പരാജയം നൽകിയത്‌

എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു സൗദി അറേബ്യയുടെ വിജയം. ആദ്യ 28 മിനുട്ടിൽ തന്നെ ഇന്ത്യ നാൽ ഗോളുകൾ വഴങ്ങിയിരുന്നു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. അടുത്ത മത്സരത്തിൽ അഫ്ഗാനിസ്താന്ദ് ആകും ഇന്ത്യ നേരിടുക. മത്സരം ജയിച്ചാലും ഇന്ത്യക്ക് യോഗ്യത നേടാൻ ആവില്ല.