നേപ്പാളിൽ നടക്കുന്ന അണ്ടർ 18 സാഫ് കപ്പിൽ ഇന്ത്യ സെമി ഫൈനലിൽ. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇന്ത്യ സെമിയിൽ എത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. മൂന്നു ഗോളുകളും ഇന്ത്യ കളിയുടെ രണ്ടാം പകുതിയിലാണ് നേടിയത്. കളിയുടെ 64ആം മിനുട്ടിൽ ഗുർകിറാത് സിംഗ് ആണ് ആദ്യ ഇന്ത്യക്ക് ലീഡ് നൽകിയത്.
ഇന്ത്യയുടെ അവസാന രണ്ടു ഗോളുകൾ ഇഞ്ച്വറി ടൈമിൽ ആയിരുന്നു പിറന്നത്. 92ആം മിനുട്ടിൽ ഗുർകിറതും 95ആം മിനുട്ടിൽ അമൻ ചേത്രിയുമാണ് ഇന്ത്യയുടെ ജയം ഉറപ്പിച്ച ഗോളുകൾ നേടിയത്. ഈ ജയത്തോടെ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്തു. നേരത്തെ ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് സമനില വഴങ്ങിയിരുന്നു. സെമിയിൽ മാൽഡീവ്സിനെ ആണ് ഇന്ത്യ നേരിടുക.






![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)

