Asian GamesFeatured

ഷൂട്ടിംഗിൽ മെഡൽ വേട്ട തുടര്‍ന്ന് ഇന്ത്യ, ഇത്തവണ വെള്ളിയും വെങ്കലവും

Shootingdouble

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗിൽ തങ്ങളുടെ മെഡൽ കൊയ്ത് തുടര്‍ന്ന് ഇന്ത്യ. ഇന്ന് പുരുഷന്മാരുടെ വ്യക്തിഗത ഇനമായ 10 മീറ്റര്‍ എയര്‍ റൈഫിളിൽ ഇന്ത്യ ഇരട്ട മെഡൽ നേട്ടമാണ് ആഘോഷിച്ചത്. ഗെയിംസ് റെക്കോര്‍ഡോടു കൂടി ചൈനയുടെ ഷെംഗ് ലിഹാവോ സ്വര്‍ണ്ണം നേടിയപ്പോള്‍ ഇന്ത്യയുടെ ഹിമാന്‍ഷു ദില്ലണും രുദ്രാന്‍ക്ഷ് പാട്ടിലും മെഡൽ പട്ടികയിൽ ഇടം നേടി.

ഹിമാന്‍ഷും വെള്ളിയും രുദ്രാന്‍ക്ഷ് വെങ്കലവുമാണ് നേടിയത്. ചൈനീസ് താരം 254.2 എന്ന സ്കോര്‍ നേടിയപ്പോള്‍ ഹിമാന്‍ഷു തൊട്ടു പിന്നിൽ 252.4 എന്ന സ്കോര്‍ നേടി. രുദ്രാന്‍ക്ഷ് 230.9 എന്ന സ്കോറാണ് നേടിയത്.