U-18 സാഫ് കപ്പ്, ഇന്ത്യക്ക് ആദ്യ മത്സരത്തിൽ സമനില

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നേപ്പളിൽ നടക്കുന്ന അണ്ടർ 18 സാഫ് കപ്പിൽ ഇന്ത്യക്ക് സമനില. ഇന്ന് ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ നേരിട്ട ഇന്ത്യ ഗോൾ രഹിത സമനില ആണ് വഴങ്ങിയത്. മത്സരത്തിൽ പൂർണ്ണ ആധിപത്യം ഉണ്ടായിട്ടും ഇന്ത്യക്ക് ഒരു ഗോൾ കണ്ടെത്താൻ കഴിയാത്തത് നിരാശ നൽകി. മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ യുവതാരം ഗില്ലിന് ഏറ്റ പരിക്കും ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചു

ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ ആണ് നേരിടുക. സെപ്റ്റംബർ 25നാണ് ആ മത്സരം. അന്ന് വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടം കടക്കാൻ സാധിക്കുകയുള്ളൂ.