U-16 ഏഷ്യാകപ്പ്; ദക്ഷിണ കൊറിയയെയും അട്ടിമറിച്ച് താജികിസ്താൻ ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലേഷ്യയിൽ നടക്കുന്ന അണ്ടർ 16 ഏഷ്യാ കപ്പിൽ താജികിസ്താൻ ഫൈനലിൽ. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ ദക്ഷിണ കൊറിയയെ അട്ടിമറിച്ചാണ് താജികിസ്ഥാൻ ഫൈനലിലേക്ക് കടന്നത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു താജികിസ്താന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു സ്കോർ. ഇന്ത്യയെ തോൽപ്പിച്ചായിരുന്നു ദക്ഷിണ കൊറിയ സെമിയിൽ എത്തിയത്. ടൂർണമെന്റിൽ ഈ മത്സരത്തിലണ് കൊറിയ ആദ്യമായി ഗോൾ വഴങ്ങിയത്.

ഉത്തര കൊറിയ അട്ടിമറിച്ചായിരുന്നു താജികിസ്താൻ സെമിയിലേക്ക് വന്നത്. ഫൈനലിൽ ജപ്പാനെയാണ് താജികിസ്താൻ നേരിടുക. ഓസ്ട്രേലിയയെ സെമിയിൽ വീഴ്ത്തിയാണ് ജപ്പാൻ ഫൈനലിൽ എത്തിയത്. ഒക്ടോബർ 7നാണ് ഫൈനൽ.