U-16 ഏഷ്യാകപ്പ്; ഓസ്ട്രേലിയ തകർന്നു, ജപ്പാൻ ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലേഷ്യയിൽ നടക്കുന്ന അണ്ടർ 16 ഏഷ്യാ കപ്പിൽ ജപ്പാം ഫൈനലിൽ. ഇന്ന് നടന്ന ആദ്യ സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ജപ്പാൻ ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജപ്പാന്റെ വിജയം. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ജപ്പാൻ വിജയിച്ചു കയറിയത്.

ജപ്പാനായി തൊയാമ ഇരട്ട ഗോളുകൾ നേടി. അഞ്ചു ഗോളുകളുമായി ടൂർണമെന്റിലെ ടോപ്പ് സ്കോറർ ആണ് ഇപ്പോൾ തൊയാമ. തൊയാമൊയെ കൂടാതെ മിറ്റോയും ജപ്പാനായി സ്കോർ ചെയ്തു. ബോടിക്ക് ആയിരുന്നു കളിയുടെ തുടക്കത്തിൽ ഓസ്ട്രേലിയക്കായി സ്കോർ ചെയ്തത്.

രണ്ടാം സെമിയിൽ താജികിസ്താൻ ദക്ഷിണ കൊറിയയെ നേരിടും.