U-15 ഐലീഗ്; ഒഡീഷയ്ക്കെതിരെ എം എസ് പിയുടെ തകർപ്പൻ തിരിച്ചുവരവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എം എസ് പിക്ക് അണ്ടർ 15 ഐ ലീഗിലെ ആദ്യ മത്സരത്തിൽ ഒഡീഷ സ്പോർട്സ് ഹോസ്റ്റലിനെതിരെ തകർപ്പൻ ജയം. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ച് 2-1ന്റെ മികച്ച വിജയമാണ് എം എസ് പി കുട്ടികൾ ഇന്ന് സ്വന്തമാക്കിയത്. അവസാന പതിനാലു മിനുട്ടിലാണ് എം എസ് പിയുടെ രണ്ട് ഗോളും പിറന്നത്.

തുടക്കത്തിൽ ആറാം മിനുട്ടിൽ ഒരു പെനാൾട്ടി ഗോളിലാണ് ഒഡീഷ സ്പോർട്സ് ഹോസ്റ്റൽ ലീഡെടുത്തത്. 76ആം മിനുട്ടിൽ അഭിജിത് എം എസ് പിക്ക് സമനില നേടിക്കൊടുത്തു. 85ആം മിനുട്ടിൽ ഹസീം കെ എച്ചാണ് എം എസ് പിക്ക് അർഹിച്ച വിജയ ഗോളുമായി എത്തിയത്.

നാളെ രാവിലെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 15 ടീം റിയൽ കാശ്മീർ എഫ് സിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial