U-15 ഐലീഗ്, എം എസ് പിക്ക് ഒപ്പം ഗ്രൂപ്പിൽ ബെംഗളൂരു FCയും FC ഗോവയും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 15 ഐലീഗിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾ നാളെ ആരംഭിക്കും. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ഐ ലീഗ് ഫൈനൽ റൗണ്ടിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്ന് ഒരേയൊരു ടീമായി എം എസ് പി മലപ്പുറം മാത്രമാണ് ഉള്ളത്. ഗ്രൂപ്പ് എയിലാണ് എം എസ് പി.

എം എസ് പിക്ക് ഒപ്പം ബെംഗളൂരു എഫ് സി, എഫ് സി ഗോവ, സായി ഗുവാഹതി എന്നീ കരുത്തരാണ് ഉള്ളത്. നാളെ രാവിലെ 9 മണിക്ക് എം എസ് പിയും ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരത്തോടെയാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ആരംഭിക്കുന്നത്.

നാലു ഗ്രൂപ്പിലേയും ഒന്നാം സ്ഥാനക്കാർ സെമി ഫൈനലിലേക്ക് യോഗ്യത നേടും. സെമി ഫൈനൽ ഫെബ്രുവരി 6നും, ഫൈനൽ ഫെബ്രുവരി 8നും നടക്കും.

Group A; Bengaluru FC, MSP Football Academy, SAI Guwahati, FC Goa

Group B; RFYC, BBFS, Aizawl FC, Real Kashmir

Group C; Chennaiyin FC, FC Mumbaikars, Churchill Brothers, Minerva Punjab

Group D; SAI Goa, DSK Shivajians, Raman Vijayan, East Bengal

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial