ടൂറിൻ ഡെർബിയിൽ റൊണാൾഡോ ഗോൾ വിധി നിർണയിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ടൂറിൻ ഡർബിയിലും യുവന്റസിന് വിജയം. ഇന്ന് സീരി എയിൽ നടന്ന മത്സരത്തിൽ ടൊറീനോയെ നേരിട്ട യുവന്റസ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഒരു പെനാൾട്ടി ആണ് ഇന്ന് യുവന്റസിന്റെ രക്ഷയ്ക്ക് എത്തിയത്. കളിയിൽ ഭൂരിഭാഗം സമയവും യുവന്റസ് അറ്റാക്കിനെ തടഞ്ഞ് നിർത്താൻ ആയ ടൊറീനോ ഡിഫൻസ് പക്ഷെ അബദ്ധത്തിൽ വന്ന പെനാൾട്ടിയിൽ വീഴുകയായിരുന്നു.

ടൂറിൻ ഫോർവേഡ് സാസ നൽകിയ ഒരു ബാക്ക് പാസ് ഗോൾകീപ്പറിൽ എത്തും മുമ്പ് മാൻസുകിച് കൈക്കലാക്കി. പിന്നെ മാൻസുകിചിനെ വീഴ്ത്തുക മാത്രമെ ടൊറീനോ കീപ്പർക്ക് വഴിയുണ്ടായിരുന്നുള്ളൂ. ആ പെനാൾട്ടി കിക്ക് എടുത്ത റൊണാൾഡോയ്ക്ക് പിഴച്ചതുമില്ല. ആ ഒരു ഗോളിന്റെ ബലത്തിൽ യുവന്റസ് ജയിക്കുകയും ചെയ്തു. ലീഗിൽ ഇപ്പോഴും അപരാജിതരായി തുടരുകയാണ് യുവന്റസ്.