‘ചെൽസി തന്നെ പുറത്താക്കിയ രീതി ഞെട്ടിക്കുന്നത് ആയിരുന്നു, ഇപ്പോഴും വേദനയുണ്ട്” – ടൂഷൽ

Newsroom

Picsart 23 03 31 18 35 54 037
Download the Fanport app now!
Appstore Badge
Google Play Badge 1

തന്നെ ചെൽസി പുറത്താക്കിയത് ഞെട്ടിച്ചിരുന്നു എന്ന് തോമസ് ടൂഷൽ. ചെൽസി തന്നെ പുറത്താൽകൊയത് ഞെട്ടലായിരുന്നു. രാവിലെ 8 മണിക്ക് 3-5 മിനിറ്റ് മാത്രമായിരുന്നു പുറത്താക്കുന്നതിനായുള്ള മീറ്റിംഗ്. ഞങ്ങൾ ശരിയായ പാതയിലാണെന്നും ടീമിനെ പുനർനിർമ്മിക്കാൽ കൂടുതൽ സമയമുണ്ടെന്നും ഞങ്ങൾ എല്ലാവരും കരുതിയിരുന്ന സമയത്ത് ആയിരുന്നു പുറത്താക്കൽ തീരുമാനം. ടൂഷൽ പറഞ്ഞു.

ചെൽസി 23 03 31 18 36 08 695

ചെൽസി തന്റെ കുടുംബം പോലെ ആയിരുന്നു എന്നും ഇപ്പോഴുൻ ഇത് വേദനിപ്പിക്കുന്നു എന്നും ടൂഷൽ പറഞ്ഞു. ക്ലബ് ഉടമയ്ക്ക് ടൂഷലിൽ ഉണ്ടായ അതൃപ്തി ആയിരുന്നു ചെൽസി അദ്ദേഹത്തെ പെട്ടെന്ന് പുറത്താക്കാനുള്ള കാരണം. കുറച്ച് മാസങ്ങൾ പരിശീലക വേഷത്തിൽ നിന്ന് മാറി നിന്ന ടൂഷൽ രണ്ടാഴ്ച മുമ്പ് ബയേണിൽ ചേർന്നിരുന്നു.

“എനിക്കൊരു പുതിയ വെല്ലുവിളി കിട്ടി, ബയേണിൽ എത്തിയതിൽ എനിക്ക് വലിയ സന്തോഷമുണ്ട്”, ടൂഷൽ പറഞ്ഞു. ഈ ആഴ്ച ആണ് ടൂഷലിന്റെ ബയേൺ പരിശീലകനായുള്ള ആദ്യ മത്സരം നടക്കേണ്ടത്.