മോര്‍ഗന്‍ ബൗളര്‍മാര്‍ക്ക് അവരുടേതായ സ്വാതന്ത്ര്യം നല്‍കുന്നു – ജോഫ്ര ആര്‍ച്ചര്‍

- Advertisement -

ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ബൗളര്‍മാര്‍ക്ക് തങ്ങളുടെ പദ്ധതികളുമായി മുന്നോട്ട് പോകുവാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് പറഞ്ഞ് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. ഇംഗ്ലണ്ടിന്റെ മികച്ച തിരിച്ചുവരവിലൂടെയുള്ള വിജയത്തിന് ശേഷം മത്സരത്തിലെ കളിയിലെ താരം പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുമ്പോളാണ് ഇക്കാര്യം ജോഫ്ര വ്യക്തമാക്കിയത്.

തങ്ങള്‍ വൈവിദ്ധ്യമാര്‍ന്ന ബൗളിംഗാണ് മത്സരത്തില്‍ കാഴ്ചവെച്ചതെന്നും അതിന്റെ ഫലം വിജയമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പറ‍ഞ്ഞ ജോഫ്ര ആദ്യ ഓവറുകളില്‍ സീം അപ് ബൗളിംഗാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ പ്രയോഗിച്ചതെന്നും പിന്നീട് പിച്ചിന്റെ സഹായം ഉപയോഗിക്കുവാനും ബൗളര്‍മാര്‍ തീരുമാനിച്ചുവന്നും താരം സൂചിപ്പിച്ചു.

തങ്ങളുടെ ബൗളിംഗ് പദ്ധതി നടപ്പിലാക്കുവാനുള്ള സ്വാതന്ത്ര്യവും അതിനനുസരിച്ചുള്ള ഫീല്‍ഡും ഒരുക്കി തരുവാന്‍ എന്നും സഹായിക്കുന്ന ക്യാപ്റ്റനാണ് ഓയിന്‍ മോര്‍ഗന്‍ എന്നും ജോഫ്ര അഭിപ്രായപ്പെട്ടു.

Advertisement