തായ്ലാന്റിൽ ഇന്ത്യൻ അണ്ടർ 15 ടീമിന് വൻ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തായ്ലാന്റിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 15 ഫുട്ബോൾ ടീം വൻ വിജയം സ്വന്തമാക്കി. ഇന്ന് പോർട്ട് എഫ് സിയെ നേരട്ട ഇന്ത്യ വൻ സ്കോറിനാണ് വിജയിച്ചത്. ഒന്നിനെതിരെ ഏഴു ഗോളുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ തന്നെ ഇന്ത്യ നാലു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ശ്രീദർത്ത്, ഹിമാൻഷു എന്നിവർ ഇന്ത്യക്ക് വേണ്ടി ഇന്ന് ഇരട്ട ഗോളുകൾ നേടി. മഹേസൺ, സുഭോ എന്നിവരാണ് മറ്റു ഗോൾ സ്കോറേഴ്സ്. ഒരു ഓൺ ഗോളും ഇന്ത്യക്ക് അനുകൂലമായി പിറന്നു.

ഇന്ന് ഇറങ്ങിയ ഇന്ത്യൻ ടീം: Aman Kumar (GK); Paogoumang, Amandeep, Sridarth, Maheson Singh, Anish Mazumder, Taison Singh, Pritam Meetei, Shubho Paul, Yoihenba Sukham, Sibajit Singh.