സുബ്രതോ കപ്പിൽ ചേലേമ്പ്രയ്ക്ക് വലിയ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സുബ്രതോ കപ്പിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര സ്കൂളിന് തകർപ്പൻ വിജയം. ഐ ബി എസ് ഒ ഡെൽഹിയെ നേരിട്ട ചേലേമ്പ്ര NNMHS സ്കൂൾ 12 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. കേരളത്തിന്റെ ടീം മൂന്നിനെതിരെ 12 ഗോളുകളുടെ വിജയം തന്നെ സ്വന്തമാക്കി. രണ്ടാം പകുതിയിലാണ് ചേലേമ്പ്രയുടെ 8 ഗോളുകൾ പിറന്നത്.

ചേലേമ്പ്രയ്ക്ക് വേണ്ടി ഫയാസ് നാലു ഗോളുകൾ അടിച്ചു. ബിൻ ജാസ് മൂന്നു ഗോളുകളും നേടി. റോഷൻ, ഹാഫിസ്, ഹാഷിം, നന്ദു കൃഷ്ണ, ബിജു എന്നിവരാണ് ചേലേമ്പ്രയ്ക്കായി ഗോളുകൾ നേടിയ മറ്റു താരങ്ങൾ. അടുത്ത മത്സരത്തിൽ ബംഗാളിലെ ടീമിനെയാണ് ചേലേമ്പ്ര നേരിടണ്ടത്