സബ്ജൂനിയർ ഫുട്ബോൾ ഫൈനൽ ഇന്ന് നടക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

39ആമത് കേരള സംസ്ഥാന സ്ബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നടത്താൻ അവസാനം തീരുമാനമായി. ജൂലൈയിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മാത്രം മോശം കാലാവസ്ഥ കാരണം നടത്താൻ കഴിഞ്ഞിരുന്നില്ല. ദേശീയ സബ് ജൂനിയർ മത്സരങ്ങൾ വന്നതും പിറകെ കേരളത്തിൽ പ്രളയം വന്നതുമൊക്കെ സബ്ജൂനിയറിന്റെ ഫൈനൽ നീട്ടികൊണ്ടു പോവുകയായിരുന്നു. അവസാനം ഫൈനൽ ഇന്ന് വൈകിട്ട് നടത്താൻ കെ എഫ് എ തീരുമാനിച്ചു.

എറണാകുളവും മലപ്പുറവും തമ്മിലാണ് ഫൈനൽ നടക്കുക്ക. സെമിയിൽ കണ്ണൂരിനെ തോൽപ്പിച്ചായിരുന്നു മലപ്പുറം ഫൈനലിലേക്ക് എത്തിയത്. പാലക്കാടിനെ തോൽപ്പിച്ചാണ് എറണാകുളം ഫൈനലിന് യോഗ്യത നേടിയത്. നാളെ ഫൈനൽ നടക്കും. മലപ്പുറമാണ് കഴിഞ്ഞ വർഷം സബ് ജൂനിയർ കിരീടം നേടിയത്. വൈകിട്ട് 3.30ന് എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുക.