ഇന്ത്യയുടെ പുതിയ പരിശീലകൻ സ്റ്റിമാചിന്റെ കീഴിലെ ആദ്യ ഇന്ത്യൻ പരിശീലന ക്യാമ്പ് ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ഡെൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സ്റ്റുമാചിന്റെ കീഴിലെ ആദ്യ ക്യാമ്പ് ആരംഭിച്ചത്. കിങ്സ് കപ്പിനായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഇന്ത്യ പരിശീലനം നടത്തുന്നത്. 37 അംഗ സാധ്യതാ ടീമിലെ എല്ലാവരും ഇന്നലെ മുതൽ ക്യാമ്പിൽ ഉണ്ട്.
മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ജോബി ജസ്റ്റിൻ എന്നിവർ ക്യാമ്പിൽ കഴിഞ്ഞ ദിവസം എത്തി. കോൺസ്റ്റന്റൈൻ സ്ഥിരമായി അവഗണിച്ചിരുന്ന സൂസൈരാജ്, ബ്രണ്ടൺ ഫെർണാണ്ടസ്, രാഹുൽ ബെഹ്കെ എന്നിവരൊയൊക്കെ ടീമിലേക്ക് എടുത്ത് കയ്യടി വാങ്ങിയ സ്റ്റിമാചിന്റെ കീഴിലെ ഫുട്ബോൾ എങ്ങനെ ആയിരിക്കും എന്ന് ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുകയാണ്.
ജൂൺ ആദ്യ വാരം ആണ് കിംഗ്സ് കപ്പിൽ ഇന്ത്യയുടെ മത്സരം. അതിനു മുമ്പ് ഇത്യ ഭൂട്ടാനുമായി ഒരു സൗഹൃദ മത്സരം കളിച്ചേക്കും. ആരാധകർക്ക് പ്രവേശനമില്ലാതെ ആയിരിക്കും സ്റ്റിമാചിന്റെ കീഴിലെ ആദ്യ മത്സരം നടക്കുക.