സ്പോർടിംഗ് ക്ലബ് താരങ്ങളുടെ ശമ്പളം കുറച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ കാരണം വന്ന സാമ്പത്തിക പ്രതിസന്ധി നേരിടാൻ വേണ്ടി പോർച്ചുഗീസ് ക്ലബായ സ്പോർടിംഗ് അവരുടെ താരങ്ങളുടെ ശമ്പളം കുറച്ചു. 40% ആകും ശമ്പളം കുറയ്ക്കുക. മൂന്ന് മാസത്തേക്കാണ് നടപടി. ക്ലബ് മുന്നോട്ട് വെച്ച ഈ നിർദ്ദേശം മുഴുവം താരങ്ങളും ഐക്യമായി അംഗീകരിക്കുകയായിരുന്നു. താരങ്ങൾ മാത്രമല്ല സ്പോർടിംഗിന്റെ മാനേജ്മെന്റിൽ ഉള്ളവരും ശമ്പളം കുറച്ചിരിക്കുകയാണ്.

ഡയറക്ടർമാർ 50 ശതമാനത്തോളമാണ് ശമ്പളം കുറയ്ക്കാൻ തീരുമാനിച്ചത്. പോർച്ചുഗലിൽ ഇത് മൂന്നാമത്തെ ക്ലബാണ് കളിക്കാരുടെ ശമ്പളം കുറക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ ബെൻഫിക, എഫ് സി പോർട്ടോ എന്നിവരും കളിക്കാരുടെ വേതനം കുറച്ചിരുന്നു.