ടി20 ലോകകപ്പ് നടക്കുമെന്ന് ഉറപ്പില്ലെന്ന് ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ

ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ട ടി20 ലോകകപ്പ് നടക്കുമെന്ന് ഉറപ്പില്ലെന്ന് ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ. കൊറോണ വൈറസ് ബാധമൂലം ലോകം മുഴുവൻ കായിക മത്സരങ്ങൾ നിർത്തിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.

ട്വിറ്ററിൽ താരം നടത്തിയ ചോദ്യോത്തര വേളയിലാണ് താരം ലോകകപ്പ് നടക്കുന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചത്. എന്നാൽ ഇതുവരെ ഒരു രാജ്യവും ടി20 ലോകകപ്പ് മാറ്റിവെക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടില്ലെന്ന് നേരത്തെ ഐ.സി.സി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാർച്ച് 27ന് ഐ.സി.സി ബോർഡ് മീറ്റിംഗ് നടത്തുകയും കൊറോണ വൈറസ് ബാധയെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. നേരത്തെ ലോകത്താകമാനം വൈറസ് ബാധ പടർന്നതിനെ തുടർന്ന് ഒളിമ്പിക്സ് അടക്കം നിരവധി കായിക മത്സരങ്ങൾ മാറ്റിവച്ചിരുന്നു.

Previous articleസ്പോർടിംഗ് ക്ലബ് താരങ്ങളുടെ ശമ്പളം കുറച്ചു
Next article“പഴയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആകുന്നതിന്റെ ലക്ഷണങ്ങൾ കാണാം