കോഹ്‍ലിയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ താരത്തിന്റെ പോരാട്ട വീര്യത്തെ ഡംഗന്‍ ഫ്ലെച്ചര്‍ ശ്രദ്ധിച്ചിരുന്നു

വിരാട് കോഹ്‍ലിയുടെ കളി ജയിക്കുവാനും കളിയോടുള്ള അര്‍പ്പണ ബോധവും ഏവര്‍ക്കും അറിയാവുന്നതാണ്. താരം തന്റെ നൂറ് ശതമാനം പരിശീലനത്തിലും കളത്തിലും ഒരു പോലെ അര്‍പ്പിക്കുന്നുവെന്ന് ഏവരും സമ്മതിയ്ക്കുന്ന കാര്യമാണ്. കോഹ്‍ലിയുടെ ഈ കഴിവിനെ പറ്റി പരാമര്‍ശിക്കവേ പണ്ട് ഇംഗ്ലണ്ട് കോച്ചായിരുന്ന ഡംഗന്‍ ഫ്ലെച്ചര്‍ ആദ്യമായി കോഹ്‍ലിയെ കണ്ടപ്പോള്‍ പറഞ്ഞ വാക്കുകള്‍ നാസ്സര്‍ ഹുസൈന്‍ ഓര്‍ത്തെടുത്തു പറഞ്ഞു.

കോഹ്‍ലിയെ ആദ്യ മാത്രയില്‍ കണ്ടപ്പോള്‍ തന്നെ ഫ്ലെച്ചര്‍ തന്നോട് ഇവനെ ശ്രദ്ധിച്ചോളു, ഇവന്‍ തികഞ്ഞ പോരാളിയാണ്, ലോകം കീഴടക്കുന്ന കളിക്കാരനായി മാറുമെന്ന പറഞ്ഞിരുന്നുവെന്ന് നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി. അന്ന് മുതല്‍ ഇന്ന് വരെ ആ വാക്കുകളോട് നീതിപുലര്‍ത്തുന്ന പ്രകടനമാണ് താന്‍ കോഹ്‍ലിയില്‍ കണ്ടിട്ടുള്ളതെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി.

Previous article“തന്നെ വിലമതിക്കുന്ന സ്ഥലത്തേ ഇനി നിൽക്കു” – റാക്കിറ്റിച്
Next articleസ്പോർടിംഗ് ക്ലബ് താരങ്ങളുടെ ശമ്പളം കുറച്ചു