വനിതാ ലോകകപ്പ്; പൊരുതി ജയിച്ച് സ്പെയിൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രാൻസിൽ നടക്കു‌ന്ന വനിതാ ലോകകപ്പിൽ സ്പെയിന് മികച്ച തുടക്കയ്. ഇന്നലെ ദക്ഷിണാഫ്രിക്കയെ ആണ് സ്പെയിൻ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സ്പെയിന്റെ വിജയം. സ്പെയിൻ തുടക്കത്തി ഒരു ഗോളിന് പിറകിൽ പോയിരുന്നു. രണ്ടാം പകുതിയിലാണ് സ്പെയിന് ഈ തിരിച്ചടി ജയം സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ തെമ്പൊ ഗെറ്റ്ലാന ആയിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് നേടിക്കൊടുത്തത്. എന്നാൽ രണ്ടാം പകുതിയിലെ ഹെർമോസൊയുടെ രണ്ട് പെനാൾട്ടി ഗോളുകൾ സ്പെയിനിനെ മുന്നിൽ എത്തിച്ചു. ഹൊർമോസോയെ കൂടാതെ ലൂസിയ ഗാർസിയും സ്പെയിനിനായി സ്കോർ ചെയ്തു.