സീനിയർ ഫുട്ബോൾ; പാലക്കാട് ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പാലക്കാട് ക്വാർട്ടറിൽ. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ കോട്ടയത്തെ തോൽപ്പിച്ചാണ് പാലക്കാട് ക്വാർട്ടർ ഉറപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു പാലക്കാടിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. കളിയുടെ തുടക്കത്തിൽ മുഹമ്മദ് പാറകൊട്ടിൽ ആണ് പാലക്കാടിന് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ തന്നെ തിരിച്ചടിച്ച് കോട്ടയം സമനില പിടിച്ചു. കോട്ടയത്തിനു കേണ്ടി ശബീർ ആയിരുന്നു ഗോൾ നേടിയത്. പെനാൾട്ടിയിൽ എത്തിയപ്പോൾ 5-4ന് പാലക്കാട് വിജയിക്കുകയായിരുന്നു‌