സീനിയർ ഫുട്ബോൾ; ആദ്യ വിജയം കണ്ണൂരിന്, കൊല്ലം പെനാൽറ്റി ഷൂട്ടൗട്ടിൽ വീണു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ കണ്ണൂരിന് വിജയം. ഇന്ന് കണ്ണൂർ കൊല്ലത്തെ ആണ് പരാജയപ്പെടുത്തിയത്‌. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. കണ്ണൂരിനായി ഷിബി 35ആം മിനുട്ടിൽ ലീഡ് എടുത്തു. 84ആം മിനുട്ടിൽ അസ്ലം ആണ് കൊല്ലത്തിന് സമനില നൽകിയത്. പിന്നീട് കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി‌. അവിടെ 6-5ന് കണ്ണൂർ വിജയിക്കുക ആയിരുന്നു. ഷിബി, ജ്യോതിഷ്, വിഷ്ണു, മുകതർ, റാഷിദ്, സഫദ് എന്നിവർ കണ്ണൂരിനായി പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു.

57th സീനിയർ ഇന്റർ ഡിസ്ട്രിക്ട് സ്റ്റേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ ആണ് നടക്കുന്നത്. കെ ഫ എ പ്രസിഡന്റ്‌ ശ്രീ ടോം ജോസിന്റെ അധ്യക്ഷതയിൽ എറണാകുളം എം പി ശ്രീ ഹൈബി ഈഡൻ ഇന്ന് രാവിലെ ടൂർണമെന്റിന്റെ ഉൽഘാടനം നിർവഹിച്ചു. കെ ഫ എ വൈസ് പ്രസിഡന്റ്‌ ശ്രീ പി പൗലോസ്, എറണാകുളം ഡി ഫ എ സെക്രട്ടറി ശ്രീ സ് രാമചന്ദ്രൻ നായർ, ജോയിന്റ് സെക്രട്ടറി കെ കെ മുരളീധരൻ എന്നിവരും സന്നിധരായിരുന്നു.